Manu

പ്രേമം ചോര്‍ന്നത് അണിയറയില്‍ നിന്നെന്ന് സൂചന

18 Jul , 2015  

premam
തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നത് അണിയറപ്രവര്‍ത്തകരില്‍ നിന്നാണെന്ന് സൂചന. ആന്റി പൈറസി സെല്ലിന്റെ അന്വേഷണത്തില്‍ അണിയറപ്രവര്‍ത്തകര്‍ സിനിമ ചോര്‍ത്തിയെന്ന് കണ്‌ടെത്തിയതായാണ് സൂചന. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനായി എഡിറ്റുചെയ്ത ശേഷം പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ പുറത്തായതെന്നാണ് കണ്‌ടെത്തല്‍. ഈ ഹാര്‍ഡ്ഡിസ്‌ക് ആന്റി പൈറസി സെല്‍ പിടിച്ചെടുത്തു.
സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനായി സിനിമ കൊണ്ടുപോയ അണിയറപ്രവര്‍ത്തകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.സിനിമയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ബോര്‍ഡ് പകര്‍പ്പ് തിരികെ നല്‍കി. സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തുന്നതിന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലാണ് കൊണ്ടുപോയത്. ഇവിടെ നിന്നും അവസാനമാറ്റങ്ങള്‍ വരുത്തിയ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ മാറ്റങ്ങള്‍ വരുത്തിയ സിനിമ പകര്‍പ്പ് സെന്‍സര്‍ബോര്‍ഡിന് എത്തിച്ചു നല്‍കിയ അണിയറപ്രവര്‍ത്തകനെ ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നാണ് സിനിമ ചോര്‍ന്നതിന്റെ വഴികള്‍ മനസിലാകുന്നത്. കഴിഞ്ഞ ജൂണ്‍ 22 നാണ് സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത്. ഈ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *