Manu

പ്രേമം ചോര്‍ന്നത് അണിയറയില്‍ നിന്നെന്ന് സൂചന

18 Jul , 2015  

premam
തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നത് അണിയറപ്രവര്‍ത്തകരില്‍ നിന്നാണെന്ന് സൂചന. ആന്റി പൈറസി സെല്ലിന്റെ അന്വേഷണത്തില്‍ അണിയറപ്രവര്‍ത്തകര്‍ സിനിമ ചോര്‍ത്തിയെന്ന് കണ്‌ടെത്തിയതായാണ് സൂചന. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനായി എഡിറ്റുചെയ്ത ശേഷം പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ പുറത്തായതെന്നാണ് കണ്‌ടെത്തല്‍. ഈ ഹാര്‍ഡ്ഡിസ്‌ക് ആന്റി പൈറസി സെല്‍ പിടിച്ചെടുത്തു.
സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനായി സിനിമ കൊണ്ടുപോയ അണിയറപ്രവര്‍ത്തകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.സിനിമയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ബോര്‍ഡ് പകര്‍പ്പ് തിരികെ നല്‍കി. സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തുന്നതിന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലാണ് കൊണ്ടുപോയത്. ഇവിടെ നിന്നും അവസാനമാറ്റങ്ങള്‍ വരുത്തിയ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ മാറ്റങ്ങള്‍ വരുത്തിയ സിനിമ പകര്‍പ്പ് സെന്‍സര്‍ബോര്‍ഡിന് എത്തിച്ചു നല്‍കിയ അണിയറപ്രവര്‍ത്തകനെ ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നാണ് സിനിമ ചോര്‍ന്നതിന്റെ വഴികള്‍ മനസിലാകുന്നത്. കഴിഞ്ഞ ജൂണ്‍ 22 നാണ് സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത്. ഈ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.

Manu

കാന്താരി

16 Jul , 2015  

downloadകാന്താരി-ഏറെ എരിവു നല്‍കുന്ന ഒരു ഗ്രാമീണ മുളക്. ഇവിടെ ഒരു പെണ്‍കുട്ടി കാന്താരിയുടെ സ്വഭാവത്തിലേത്തുന്നു. റാണി എന്ന പെണ്‍കുട്ടി. റാണിയുടെ ഉദ്വേഗജനകമായ ജീവിത കഥ പറയുന്ന ചിത്രമാണ് കാന്താരി. അജ്മല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന ചിത്രം മേയ് അവസാനം തിയറ്ററിലെത്തും. ശ്രീ ഷിര്‍ദിസായ് ബാബ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍.പ്രഭുകുമാറാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
രചനാനാരായണന്‍കുട്ടിയാണ് ഈ ചിത്രത്തിലെ റാണി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണി പഠിച്ച പെണ്‍കുട്ടിയാണ്. കാണാനഴകും ആരേയും ആകര്‍ഷിക്കത്തവിധം സംസാരിക്കുകയും ചെയ്യും. മാന്യമായ ഒരു തൊഴില്‍ തേടി ചെന്നിടത്തൊക്കെ അവള്‍ക്ക് അവഗണനയാണ് ലഭിച്ചത്. ഒറ്റക്കാരണം അവളുടെ പശ്ചാത്തലമാണ്. രണ്ടു വേശ്യകള്‍ വളര്‍ത്തിയ പെണ്‍കുട്ടിയാണവള്‍.തന്നെ അവഗണിച്ച സമൂഹത്തിനെതിരേ മധുരതരമായി പ്രതികരിക്കാനും അതിലൂടെ ജീവിത മാര്‍ഗം തേടാനും അവള്‍ തീരുമാനിച്ചു. അതിനായ് അവള്‍ കണെ്ടത്തിയ മോഷണവും കബളിപ്പിക്കലുമൊക്കെയായിരുന്നു. ഏറെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ഒരു ക്ലീന്‍ എന്റര്‍ടൈനറായാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ശേഖര്‍ മേനോനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജശ്രീനായര്‍, ശ്രീജിത്ത് രവി, സാജുകൊടിയന്‍, നീനാക്കുറുപ്പ്, സീനത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. നൗഷാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാര്‍ മുഹമ്മദ്.